Monday, January 21, 2019

ഗരിമ

  
കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടന്നു.

















ചിലമ്പൊലി 2019

കുറ്റിപ്പുറം ബി ആർ സി I E D C  സർഗോത്സവം " ചിലമ്പൊലി 2019 " ജനുവരി  12  ശനിയാഴ്ച്ച  വളാഞ്ചേരി ഹൈസ്കൂളിൽ വെച്ച് നടന്നു.കുറ്റിപ്പുറം  AEO കൃഷ്ണദാസ് എ.ടി പരിപാടി ഉദ്ഘാടനം ചെയ്തു , ബി പി ഒ ഗോപാലകൃഷ്ണൻ ബി ആർ സി ട്രൈനർ  അജയ് കുമാർ,  IEDC  ടീച്ചർ രേഖ എന്നിവർ സംസാരിച്ചു .തുടർന്ന് കുട്ടികളുടെ കല പരിപാടികൾ നടന്നു.








ചങ്ങാതിക്കൂട്ടം

കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ പുതുവത്സര ദിനത്തിൽ കിടപ്പിലായ IED കുട്ടികൾക്  "ചങ്ങാതിക്കൂട്ടം " എന്ന പരിപാടി നടത്തി. തിരഞ്ഞെടുത്ത സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഇത്തരം കുട്ടികളുടെ വീടുകൾ സന്ദർശിക്കുകളും പുതുവത്സര സമ്മാനം നൽകുകയും ചെയ്തു.



 

തണൽകൂട്ടം


*സഹവാസ ക്യാമ്പ്‌ 2018*

*സമഗ്ര ശിക്ഷ കേരളവും കുറ്റിപ്പുറം ബി ആർ സി യും സംയുക്തമായി സംഘടിപ്പിച്ച* *ദ്വിദിന സഹവാസ ക്യാമ്പ്‌* 2018 ഡിസംബർ 27,28 തിയതികളിൽ കുറ്റിപ്പുറം സൗത്ത്‌ എ എൽ പി സ്കൂളിൽ വെച്ച്‌ നടന്നു. 

27ന്‌ കാലത്ത്‌ 9 മണിക്ക്‌ സ്കൂളിൽ നിന്ന് തുടങ്ങി പരിസര പ്രദേശങ്ങളിലെല്ലാം പര്യടനം നടത്തി സ്കൂളിൽ തന്നെ സമാപിച്ച *"തണൽകൂട്ടം വിളംബര ഘോഷയാത്ര"* യോടു കൂടിയായിരുന്നു പരിപാടികൾക്ക്‌ തുടക്കമായത്‌.

തുടർന്ന് *"നവകേരള സൃഷ്ടിക്കായി ഞങ്ങളും”* എന്ന ശീർഷകം ഉൾക്കൊള്ളുന്ന ലോഗോ പ്രകാശനവും വശ്യമായ തണൽകൂട്ടം അവതരണഗാനവും അവതരിപ്പിച്ചു.

പ്രാർത്ഥനക്ക്‌ ശേഷം കുറ്റിപ്പുറം ബി പി ഒ യുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യത്തിൽ *ശ്രീ. ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ* തണൽകൂട്ടം സഹവാസ ക്യാമ്പിന്‌ തുടക്കം കുറിച്ചു. റിസോഴ്സ്‌ അധ്യാപിക എന്ന നിലയിൽ ഉന്നത നിലവാരം കാഴ്ച വെച്ചതിന്‌ *സംസ്ഥാന തലത്തിൽ* അവാർഡ്‌ കരസ്ഥമാക്കിയ *ശ്രീമതി. രേഖ ടീച്ചർക്ക്‌* ബി ആ സി നൽകുന്ന അവാർഡ്‌ പ്രസ്തുത ചടങ്ങിൽ വെച്ച്‌ ബഹുമാനപ്പെട്ട എം എൽ എ സമ്മാനിച്ചു.
തുടർന്ന് ജനപ്രതിനിധികളും മറ്റു പ്രമുഖരും പരിപാടിക്ക്‌ ആശംസകൾ നേർന്നു.

സഹവാസ ക്യാമ്പിലെ മുഖ്യ ഇനമായ *മുത്തശ്ശിയും കുട്ടികളും* എന്ന പരിപാടിയോടെ ക്യാമ്പ്‌ പ്രവർത്തനങ്ങൾക്ക്‌ തുടക്കമായി. കൂടാതെ *കളിപാഠം* , *രുചിമേളം* *വരകൾ* *വർണ്ണങ്ങൾ* തുടങ്ങിയ ആകർഷകമായ പരിപാടികൾക്ക്‌ ശേഷം അൽപം കളി ചിരികൾക്കും ഉല്ലാസത്തിനും വേണ്ടി *നിളയോരം പാർക്ക്‌* ൽ പോവുകയും അവിടെ നിന്ന് തിരിച്ചെത്തിയതിന്‌ ശേഷം *ക്രിസ്മസ്‌ ആഘോഷങ്ങളും* തുടർന്ന് *ഗംഭീര മാജിക്‌ ഷോ* യും അരങ്ങേറി. 
ശേഷം രാത്രി ഭക്ഷണത്തോടെ ഒന്നാം ദിവസത്തെ പ്രവർത്തനങ്ങൾക്ക്‌ സമാപനമായി....

രണ്ടാം ദിവസം (28/12/2018) കാലത്ത്‌ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അന്നത്തെ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു.....
യോഗ,പ്രകൃതി നടത്തം തുടർന്ന്
കലകളെ തിരിച്ചറിയാൻ രക്ഷിതാക്കളും കുട്ടികളും ചേർന്ന് *ഗ്രൂപ്പ്‌ ആക്റ്റിവിറ്റീസ്‌* നടത്തി. തുടർന്ന് കുട്ടികളിൽ ഉന്മേശം ഉണർത്താൻ *എയറോബിക്സ്‌* നടത്തി. 

പിന്നീട്‌ *തണൽകൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന്റെ* സമാപന ചടങ്ങിനുള്ള സമയമായിരുന്നു. സമാപന ചടങ്ങിലും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും സംബന്ധിച്ചു. പരിപാടികൾ നടന്ന *കുറ്റിപ്പുറം സൗത്ത്‌ എ എൽ പി സ്കൂൾ* മാനേജർ, ഹെഡ്‌ മാസ്റ്റർ തുടങ്ങിയവർ അവരുടെ സന്തോഷം സദസ്സുമായി പങ്ക്‌ വെച്ചു. 

ഈ പരിപാടിയുടെ വിജയത്തിനായി കർമ്മോത്സുകരായി രംഗത്തിറങ്ങിയ റിസോഴ്സ്‌ ടീച്ചർമാരായ *രേഖ ടീച്ചർ, ലീന ടീച്ചർ, ഗ്രീഷ്മ ടീച്ചർ, ജോബ്‌ൾ ടീച്ചർ, ട്വിങ്ക്‌ൾ മാഷ്‌* *നസീമ*ടീച്ചർ**സുജ* *ടീച്ചർ*,**സീമ** *ടീച്ചർ*
തുടങ്ങിയവരെ അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല. അതുപോലെ തന്നെ *എ എൽ പി സ്കൂളിന്റെ ഭാഗത്ത്‌ നിന്ന്‌ മാനേജറുടെയും ഹെഡ്‌മാസ്റ്ററുടെയും മറ്റു അധ്യാപകരുടെയും, പി ടി എ യുടെയും* സഹകരണവും, *പഞ്ചായത്തിന്റെ* ഭാഗത്ത്‌ നിന്നുള്ള സഹായങ്ങളും എടുത്ത്‌ പറയേണ്ടത്‌ തന്നെയാണ്‌. 

അടുത്ത തവണയും ഈ സ്കൂളിൽ വെച്ച്‌ തന്നെ ഈ പരിപാടി നടത്തണം എന്ന് അഭ്യർത്ഥിച്ചതിലൂടെ  സ്കൂൾ അധികൃതർ അവരുടെ ആത്മാർത്ഥതയും ഉത്സാഹവും പ്രകടമാക്കിയതും അഭിനന്ദനാർഹം തന്നെ....

*സംസ്ഥാന അവാർഡ് നേടിയ ശ്രീമതി രേഖ ടീച്ചർക്ക്‌* *കുറ്റിപ്പുറം സൗത്ത്‌ എ എൽ പി സ്കൂൾ* ഏർപ്പെടുത്തിയ പുരസ്കാരം പ്രസ്തുത ചടങ്ങിൽ വെച്ച്‌ കൈമാറി. ടീച്ചറുടെ നന്ദി പ്രകാശനത്തിന്‌ ശേഷം ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക്‌ സമാപനമായി.....

ഗരിമ

    കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ...