Wednesday, December 26, 2018

"കൈകോർക്കാം ഒന്നാകാം ''



*ഭിന്ന ശേഷി ദിനം ആചരിച്ചു*
വളാഞ്ചേരി: കുറ്റിപ്പുറം ബി.ആർ.സി യുടെ നേതൃത്വത്തിൽ "കൈകോർക്കാം ഒന്നാകാം '' എന്ന ആശയം മുൻനിർത്തി ലോക ഭിന്നശേഷി ദിനം ആചരിച്ചു. വലിയകുന്ന് AMLP സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്കിലെ 50 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ കലാമേള നടന്നു.ബി.ആർ.സി റിസോഴ്സ് ടീച്ചേഴ്സ് നേതൃത്വം നൽകി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗ്രീമതി കെ.ടി.ഉമ്മുകുൽസു ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രീ. സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബി.പി.ഒ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. AE0 കൃഷ്ണദാസൻ മാസ്റ്റർ ഹോംബേസ്ഡ് കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. PTA പ്രസിഡന്റ് ശ്രീ.ഹരിദാസൻ, MPTAപ്രസിഡന്റ് ശ്രീമതി ഓമന,PEC സെക്രട്ടറി ശ്രീ ഇബ്രാഹിം മാസ്റ്റർ, HM ശ്രീമതി റുഖിയ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. BRC ട്രൈനർ ജഗദീഷ് നന്ദി പറഞ്ഞു.











ഭിന്നശേഷി വാരാചരണം

ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് നവംബർ 27 മുതൽ ഡിസംബർ 3 വരെകുറ്റിപ്പുറം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ വൈവിധ്യങ്ങളായ പരിപാടികൾ ഓരോ പഞ്ചായത്തിൽ വെച്ചും നടക്കുകയുണ്ടായി. കുട്ടികൾക്കായുള്ള ഗെയിംസ്, ചിത്രരചന ഒറിഗാമി, കലാപരിപാടികൾ, പ്ലേ തെറാപ്പി രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ. നവ കേരള സന്ദേശവുമായി ബന്ധപ്പെട്ട് ''പുതുവെളിച്ചം" എന്നീ പരിപാടികൾ നടത്തുകയുണ്ടായി...


















Thursday, November 29, 2018

മലയാളത്തിളക്കം


ഭാഷയിലെ അടിസ്ഥാന ശേഷി വികസനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പദ്ധതി. പൊതു സമൂഹം ആവേശത്തോടെ ഏറ്റെടുത്ത പരിപാടി. LP ,UP  തലങ്ങളിൽ 190 , HS തലത്തിൽ 77 ബാച്ചുകളിലായി നടക്കുന്നു.....














PTA മീറ്റിംഗ്


 16-11-2018  BRC യിൽ വെച്ച് നടന്നു...





മലയാളത്തിളക്കം TEACHERS TRAINING


4 കേന്ദ്രങ്ങളിലായി നവംബർ 13,14 തിയ്യതികളിലായി നടന്നു....

 












അക്കാദമിക് മാസ്റ്റർ പ്ലാൻ

                        

    ജില്ലാ തല പരിശീലനം ലഭിച്ച രണ്ട്    ആർ പി മാരുടെ           നേത്രതത്തിൽ   

  SEPTEMBER         26,27 ലായി തല നിർവഹണ പദ്ധതി   ശില്പശാല  നടന്നു.  

  BRC KUTTIPPURAM,   AMLP VALIYAKUNNU,  HALP VALIYAKUNNU       എന്നിങ്ങനെ       3

  സെന്‍റെറുകളിലായി  മുഴുവൻ   സ്കൂളുകളെയും  പങ്കടുപ്പിച്ച്        കൊണ്ട്
   ശില്പശാല പൂർത്തിയാക്കി.   തുടർന്ന് എല്ലാ സ്കൂളുകളിലും നിർവഹണ
   പദ്ധതി   ജന പങ്കാളിത്തത്തോടെ  ജനപ്രധിനിധികൾ ഉൾപ്പെടെ        ചേർന്ന്
   വിപുലമായി  നടന്നു. തുടർന്ന് 7 പഞ്ചായത്തുകളിലും PEC  കൾ  ചേരുകയും
   പഞ്ചായത്ത് തലത്തിൽ  പ്രവർത്തനങ്ങൾ ക്രോഡീകരിച്ച്  പഞ്ചായത്ത്തല 
   A M P  നിർവ്വഹണ പദ്ധതി  രൂപീകരിക്കുകയും  പഞ്ചായത്ത് മോണിറ്ററിങ്   

   സമിതികൾ രൂപീകരിക്കുകയും  ചെയ്തു.          എല്ലാ പഞ്ചായത്തുകളിൽ 

   ജനപ്രധിനിതികൾ  ഉൾകൊള്ളുന്ന   മോണിറ്ററിങ് സമിതി സന്ദർശിക്കുകയും 
   വിലയിരുത്തുകയും മെച്ചപ്പെടുത്തുന്നതിന  ആവിശ്യമായ    നിർദ്ദേശങ്ങൾ

   നൽകുകയും ചെയ്തിട്ടുണ്ട്. .

AMP ഉദ്‌ഘാടനം വിവിധ സ്കൂളുകളിലൂടെ....















ഗരിമ

    കുറ്റിപ്പുറം ബി ആർ സി യുടെ കീഴിൽ മലയാളത്തിളക്കം തുടർപ്രവർത്തന പരിപാടിയായ "ഗരിമ" 7 പഞ്ചായത്തിലെ...