*ഭിന്ന ശേഷി ദിനം ആചരിച്ചു*
വളാഞ്ചേരി:
കുറ്റിപ്പുറം ബി.ആർ.സി യുടെ നേതൃത്വത്തിൽ "കൈകോർക്കാം ഒന്നാകാം '' എന്ന
ആശയം മുൻനിർത്തി ലോക ഭിന്നശേഷി ദിനം ആചരിച്ചു. വലിയകുന്ന് AMLP സ്കൂൾ
ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്കിലെ 50 ഓളം
ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ
കലാമേള നടന്നു.ബി.ആർ.സി റിസോഴ്സ് ടീച്ചേഴ്സ് നേതൃത്വം നൽകി. ഇരിമ്പിളിയം
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗ്രീമതി കെ.ടി.ഉമ്മുകുൽസു ടീച്ചർ ഉദ്ഘാടനം
നിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രീ. സത്താർ മാസ്റ്റർ അധ്യക്ഷത
വഹിച്ചു.ബി.പി.ഒ.ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. AE0 കൃഷ്ണദാസൻ മാസ്റ്റർ
ഹോംബേസ്ഡ് കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. PTA പ്രസിഡന്റ്
ശ്രീ.ഹരിദാസൻ, MPTAപ്രസിഡന്റ് ശ്രീമതി ഓമന,PEC സെക്രട്ടറി ശ്രീ ഇബ്രാഹിം
മാസ്റ്റർ, HM ശ്രീമതി റുഖിയ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. BRC ട്രൈനർ
ജഗദീഷ് നന്ദി പറഞ്ഞു.